കേരളം

30 അടി ഉയരത്തിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി; ഭയന്ന് വിറച്ചപ്പോള്‍ അഗ്നിരക്ഷാ സേന രക്ഷയ്‌ക്കെത്തി

സമകാലിക മലയാളം ഡെസ്ക്

സെക്രട്ടറിയേറ്റ് വളപ്പിലെ മരത്തില്‍ കയറി വനിതാ കണ്ടക്ടറുടെ ആത്മഹത്യാ ശ്രമം. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തല്‍ പൊലീസും നഗരസഭയും ചേര്‍ന്ന് പൊളിച്ച് മാറ്റുന്നതിന് എതിരെ എംപാനല്‍ കണ്ടക്ടര്‍മാര്‍ പ്രതിഷേധിക്കുന്നതിന് ഇടയിലാണ് സംഭവം. ആത്മഹത്യാ ഭീഷണി മുഴക്കി ഒരു മണിക്കൂറോളം നേരം യുവതി പരിഭ്രാന്തി പരത്തി. 

ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശിനി ദിനിയ(35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 30 അടി പൊക്കത്തിലെ മരത്തിന് മുകളില്‍ കയറി രണ്ട് വലിയ ശിഖിരങ്ങള്‍ക്ക് മധ്യേ ഇരുന്ന ദിനിയ ഷാളിന്റെ ഒരറ്റം മരത്തിലും മറ്റേ അറ്റം കഴുത്തിലും കെട്ടി. ദിനിയയെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. താഴേക്ക് ചാടാന്‍ നോക്കിയപ്പോള്‍ താഴെ നിന്നവരുടെ പ്രതികരണങ്ങള്‍ കണ്ട് ഭയന്ന് ദിനിയയ്ക്ക് അതിനുമായില്ല. പേടിച്ച് വിറച്ചാണ് ദിനിയ മരത്തിന് മുകളില്‍ ഇരുന്നത്. 

ഒടുവില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ദിനിയ ഇരുന്ന കൊമ്പിലേക്ക് എണിവഴി കയറിയതിന് ശേഷം, കയറില്‍ കെട്ടി ദിനിയയെ സുരക്ഷിതമായി താഴെ ഇറക്കി. ആറ് മാസം മുന്‍പ് ദിനിയയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. 11 വര്‍ഷമായി ആലപ്പുഴ ഡിപ്പോയില്‍ എംപാനല്‍ കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു. മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ദിനിയ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ