കേരളം

കാസര്‍കോട് ഇരട്ടക്കൊല: പീതാംബരന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുറ്റം ഏറ്റെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്റെ ആരോഗ്യശേഷി സംബന്ധിച്ച് വിദഗ്ദ്ധസംഘത്തെ വച്ച് പരിശോധന നടത്തണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. 

പീതാംബരന്റെ പരിക്ക് സംബന്ധിച്ച വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്നും രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള ആരോഗ്യശേഷി പീതാംബരനുണ്ടോ എന്നും വിദഗ്ദ്ധ സമിതി അന്വേഷിച്ചു കണ്ടെത്തണമെന്നാണ് സണി ജോസഫ് പറഞ്ഞത്. ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത അനുസരിച്ച് ജനുവരിയിലുണ്ടായ ആക്രമണത്തിലാണ് പീതാംബരന് പരിക്കേറ്റത്. 

കമ്പി വടി, പട്ടികക്ഷണം എന്നിവ കൊണ്ടുള്ള അടിയേറ്റ് പീതാംബരന്റെ രണ്ട് കൈയും നുറുങ്ങി തലയും പൊട്ടിയെന്നായിരുന്നു പത്രവാര്‍ത്ത. ഈ ആള്‍ എങ്ങനെയാണ്  ഫെബ്രുവരിയില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്നതായി പൊലീസിന് മൊഴി കൊടുത്തിരിക്കുന്നതെന്നും എംഎല്‍എ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി