കേരളം

വയനാട് ജില്ല സൂര്യതാപ ഭീഷണിയില്‍; വെയില്‍ നേരിട്ട് ഏല്‍ക്കുന്നവര്‍ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: പകല്‍ ചൂട് ക്രമാതീതമായി ഉയരുന്ന വയനാട് ജില്ലയില്‍ സൂര്യതാപ ഭീഷണി. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. 

കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്.ജില്ലയില്‍ 2 പേര്‍ക്ക് ഈ വേനലില്‍  ഇതുവരെ സൂര്യാതപമേറ്റു.മേപ്പാടിയിലും വാളാടും ജോലിക്കിടെ സൂര്യാതപമേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം.വെയില്‍ നേരിട്ട് എല്‍ക്കുന്ന തോട്ടം തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളി മേഖലകളിലുള്ളവര്‍ക്കാണ് അപകട സാധ്യത കൂടുതല്‍.

മെയ് 31 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ജോലിയില്‍ ഇളവ് അനുവദിക്കാന്‍ ലേബര്‍ ഓഫീസ് ഇടപെടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പുതുക്കിയ സമയക്രമം ഉടന്‍ പുറപ്പെടുവിക്കണം.ഉച്ചസമയങ്ങളില്‍ തുറസായ സ്ഥാലത്ത് അധ്വാനിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍