കേരളം

കൊലപാതകം അതിദാരുണം ,അന്വേഷണം കൃത്യമായി നടക്കും; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അതിദാരുണമാണെന്നും കേരളത്തില്‍ ഇനി ആവര്‍ത്തിക്കരുതെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം കൊല്ലപ്പെട്ട കൃപേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി.ശരത്തിന്റെ വീട്ടിലും മന്ത്രിയെത്തി.

ക്രൂരകൃത്യത്തെ ആരും അംഗീകരിച്ചിട്ടില്ല. ഇനി ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.

കൃപേഷിന്റെ വീടിന് പട്ടയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കും. വീടിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുള്ളത് തദ്ദേശ സ്വയം ഭരണവകുപ്പ് പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍