കേരളം

മൂന്ന് മാസമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അബോധാവസ്ഥയിൽ കിണറിനരികെ അമ്മ

സമകാലിക മലയാളം ഡെസ്ക്

താമരശ്ശേരി: താമരശ്ശേരിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്‍റെ മകളെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ അബോധാവസ്ഥയില്‍ കിണറിന് സമീപത്തും കണ്ടെത്തി. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. 

ഓടിയെത്തിയ അയല്‍വാസികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന