കേരളം

റെയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ചു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊലപാതക ശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മോഗ്രാല്‍ സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് കോഴിക്കോട് റയില്‍വേ പൊലീസ് പിടികൂടിയത്. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുന്നതാണ് ഇയാളുടെ വിനോദം.  

കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അതിക്രമം. ക്ലീനിങ് ജോലിയിലുണ്ടായിരുന്ന തേഞ്ഞിപ്പാലം സ്വദേശിനിയെ മുഹമ്മദ് ഷരീഫ് കടന്നുപിടിച്ചു. എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്തും ശരീരത്തിലും നിരവധി തവണ ഇയാള്‍ അടിച്ചു. യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പിന്നാലെ റയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഷരീഫ് റയില്‍വേ പൊലീസിനെ അസഭ്യം പറയുകയും കെയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സെല്ലിലേക്ക് മാറ്റിയിട്ടും അസഭ്യവര്‍ഷം തുടര്‍ന്നു. കാസര്‍കോട് കുമ്പള, മഞ്ചേശ്വരം സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ എട്ട് കേസുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ