കേരളം

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍: അങ്ങനെയൊരു തീരുമാനമേ ഇല്ലെന്ന് കെഎംആര്‍എല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍. തികച്ചും അനൗദ്യോഗികമായ പ്രതികരണമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. മെട്രോയുടെ ജനോപകാര പദ്ധതികളുമായി സഹകരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചതെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സിപിഎസ് ഡാറ്റ അനലറ്റിക്കല്‍ പ്ലാറ്റ്‌ഫോം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ബ്രാന്‍ഡ് അംബാസഡറാകാന്‍ സുരേഷ് ഗോപി സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് ബ്രാന്‍ഡ് അംബാസഡറാകണമെന്ന ആവശ്യം സുരേഷ് ഗോപിക്ക് മുന്‍പാകെ വച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താനോരോടും ഇത്തരത്തിലുളള ഒരാവശ്യത്തിന് എതിരഭിപ്രായം പറയില്ലെന്നും ഏറ്റെടുക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെഎംആര്‍എല്ലിന്റെ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് വിടി ബല്‍റാം എംഎല്‍എ ചോദിച്ചു. 

ഇതിന് പിന്നാലെയാണ് തീരുമാനം നിഷേധിച്ച് കൊണ്ട് കെഎംആര്‍എല്‍ രംഗത്തുവന്നത്. ഇത്തരമൊരു തീരുമാനം കെഎംആര്‍എല്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ തികച്ചും അനൗദ്യോഗികമായ പ്രതികരണം ഇങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍