കേരളം

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മലപ്പുറത്ത് പോസ്റ്റര്‍; രണ്ട് കോളെജ് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറത്തെ കോളെജിനുള്ളില്‍ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറം ഗവണ്‍മെന്റ് കൊളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി റിന്‍ഷാദ് ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. കൊളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് ഇരുവരും പിടിയിലായത്. 

റാഡിക്കല്‍ സ്റ്റുഡന്‍ഡ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥികള്‍ ഈ സംഘടന രൂപീകരിക്കുന്നത്. തുടര്‍ന്ന് കോളെജിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീവ്ര ഇടതു ചിന്താഗതിയുള്ള സംഘടനയാണെന്ന് വിലയിരുത്തി പ്രവര്‍ത്തനാനുമതി നിക്ഷേധിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ശേഷം രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി