കേരളം

'പൊലീസും പട്ടാളവുമായി മരണവീട്ടില്‍ പോകാന്‍ പറ്റില്ലല്ലോ'; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ കാനം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ച മുഖ്യമന്ത്രിക്ക് എതിര് നിന്നത് ഡിസിസിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസും പട്ടാളവുമായി വീട്ടില്‍ പോകുന്നത് ഉചിതമല്ലല്ലോയെന്നും കാനം പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകം യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും കാനം പറഞ്ഞു. 

നേരത്തെ കാസര്‍കോട് പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വവീട് സന്ദര്‍ശിക്കാത്തത് എന്നും കൃഷ്ണന്‍ പറഞ്ഞിരുന്നു. 

കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ഉചിതമല്ലെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടി ഇതുവരെ ഡിസിസി പ്രസിഡന്റ് സിപിഎമ്മിന് നല്‍കിയിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു നീക്കം അനുവദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ഹക്കീം കുന്നില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍