കേരളം

സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും : ഡീന്‍ കുര്യാക്കോസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ; കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. അന്നത്തെ സാഹചര്യം ഇപ്പോഴും നിലനിലനില്‍ക്കുകയാണ്. കാസര്‍കോട്ടെ വിഷയവും, അന്നത്തെ സാഹചര്യവും കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് വിശ്വാസം. കോടതിയില്‍ പറയാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും ഡീന്‍ പറഞ്ഞു. 

അനിവാര്യമായ സാഹചര്യമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് പ്രധാനമായത്. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കണ്ടിട്ടില്ലെന്നാണ് സൂചിപ്പിച്ചതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. നാശനഷ്ടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ കണക്ക് സമര്‍പ്പിച്ചതായാണ് അറിയുന്നത്. പറയാനുള്ളതെല്ലാം സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മിന്നല്‍ ഹര്‍ത്താലില്‍ ഡീന്‍ കുര്യാക്കോസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം. കാസര്‍കോട് ഹര്‍ത്താലില്‍ ഉണ്ടായ നാശം ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ യുഡിഎഫ് ഡില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം