കേരളം

എത്ര കേസുകളില്‍ പ്രതിയായാലും കൊലപാതകത്തിനെതിരായ പ്രതിഷേധം തുടരും: ഡീന്‍ കുര്യാക്കോസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എത്ര കേസുകളില്‍ പ്രതിയായാലും ശിക്ഷിക്കപ്പെട്ടാലും കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കൊല ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഒരുപോലെ കാണുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നും ഡീന്‍ പറഞ്ഞു. 

പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ് പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡീന്‍. പെരിയ ഇരട്ടക്കൊലയ്ക്കു പിറ്റേന്നു സംസ്ഥാനത്ത് നടത്തിയ മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ ഡീനിന് എതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ അമ്പതോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ