കേരളം

'ഞങ്ങടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? കുഴിമാടം മാന്താനോ?' ; സിപിഎം നേതാക്കള്‍ക്ക് നേരെ കല്യോട് വന്‍ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ സ്ത്രീകളുടെ രോഷപ്രകടനം. അക്മങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങല്‍ സന്ദര്‍ശിക്കാനാണ് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സിപിഎം ജില്ലാ നേതാക്കള്‍ പെരിയയില്‍ എത്തിയത്. 

''എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്? ഇതിന് മുമ്പ് സമയമില്ലേ?'' സിപിഎം നേതാക്കളുടെ സന്ദര്‍ശനവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകള്‍ ചോദിച്ചു. 

രാവിലെ ഒമ്പത് മണിയോടെയാണ് കല്യോട് ജംഗ്ഷനില്‍സിപിഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി