കേരളം

മുഖം മിനുക്കി വിമാനത്താവളങ്ങൾ, കോഴിക്കോട് പുതിയ ആ​ഗമന ടെർമിനൽ, തലസ്ഥാനത്ത് പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖം മിനുക്കുന്നു. മാസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ആ​ഗമന ടെർമിനലിന്റെ പുതിയ കെട്ടിടം യാത്രക്കാർക്കായി തുറന്ന് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജും തുറന്നിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് രണ്ട് ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങുകളിൽ പങ്കെടുത്തു.

120 കോടി രൂപ ചിലവഴിച്ചാണ് പുതിയ ടെർമിനലിന്റെ പണി പൂർത്തീകരിച്ചത്. മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍