കേരളം

ദിലീപിന്റെ എതിര്‍പ്പു തള്ളി; നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു വനിതാ ജഡ്ജി, കേസ് ഒന്‍പതു മാസത്തിനകം പൂര്‍ത്തിയാക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. വനിതാ ജഡ്ജിയെ നിയമിക്കുന്നതിന് എതിരെ പ്രതികളായ പള്‍സര്‍ സുനിയും ദിലീപും ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി.

എറണാകുളം സിബിഐ കോടതിയിലെ ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം കേള്‍ക്കുക. എറണാകുളം ജില്ലയിലെ സെഷന്‍സ് കോടതിയില്‍ വനിതാ ജഡ്ജി ഇല്ലാത്തതിനാലാണ് സിബിഐ കോടതിയെ ജഡ്ജിക്കു ചുമതല നല്‍കിയത്. ഒന്‍പതു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നതിനു തൊട്ടുമുമ്പ് കേസില്‍ കക്ഷി ചേരാന്‍ ദിലീപ് അപേക്ഷ നല്‍കിയിരുന്നു. ഇതു കോടതി അനുവദിച്ചില്ല. കേസ് വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയുടെ ആവശ്യത്തെ എതിര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ