കേരളം

ബാറ്ററി ചാര്‍ജ് തീര്‍ന്നു, കെഎസ്ആര്‍ടിസി ഇ-ബസ് ആദ്യ ദിനം പെരുവഴിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാര്‍ജ് ചെയ്യാന്‍ സംവിധാനമില്ലാത്തത് കെഎസ്ആര്‍ടിസി എസി ഇലക്ട്രിക് ബസുകളെ കന്നിയോട്ടത്തില്‍ പെരുവഴിയിലാക്കി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു പുറപ്പെട്ട ബസ് ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു നില്‍ക്കുകയായിരുന്നു. മറ്റൊരു ബസ് എറണാകുളത്ത് എത്തിയെങ്കിലും ചാര്‍ജ് ചെയ്യാന്‍ ആലുവയിലേക്ക് എത്തിക്കാനായില്ല. 

ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ലാത്തതാണ് ഇ ബസിനു വിനയായത്. എറണാകുളത്ത് എത്തിച്ച മറ്റൊരു വണ്ടി ചാര്‍ജിങ് പോയിന്റ് ഉള്ള ആലുവയിലേക്കു കൊണ്ടുപോവാനുള്ള ചാര്‍ജ് ഇല്ലാത്തതിനാല്‍ റീ ചാര്‍ജ് ചെയ്യാനായില്ല. വേണ്ടത്ര ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാതെയാണ് ഇ ബസ് സര്‍വീസ് തുടങ്ങുന്നതെന്ന ആക്ഷേത്തിനിടെയാണ് കന്നിയോട്ടത്തില്‍ തന്നെ അവ ശരിവയ്ക്കുന്ന വിധത്തിലുള്ള തിരിച്ചടി. 

ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംക്ഷനുകള്‍ കടന്നു പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്നു നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി