കേരളം

വനിതാ മതില്‍ ചരിത്രവിജയം; കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പം; വര്‍ഗ്ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് പിണറായി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉയര്‍ത്തിയ വനിതാമതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയ സ്ത്രീ സമൂഹത്തിന് പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു. രാജ്യം കണ്ട വലിയ വനിതാമുന്നേറ്റമാണ് മതിലൂടെ കണ്ടെതെന്നും പിണറായി പറഞ്ഞു.

യാഥാസ്ഥിതിക- വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള താക്കീതാണ് വനിതാ മതില്‍. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമെന്നും പിണറായി പറഞ്ഞു. 

സംസ്ഥാനത്ത് ഒട്ടാകെ വനിതാമതിലിനായി ലക്ഷകണക്കിന് സ്ത്രീകള്‍ അണിനിരന്നു. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകളാണ് പങ്കെടുത്തത്. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയായി. വെളളയമ്പലം അയ്യങ്കാളി പ്രതിയമയ്്ക്കടുത്തുവരെ നീളുന്ന മതിലില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് അവസാനകണ്ണിയായി. മിക്കയിടങ്ങളിലും ഇരട്ടമതിലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. 

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് സ്ത്രീകള്‍ നിരന്നത്. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിച്ചു. വനിതാമതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരന്നു. മൂന്നേ നാല്‍പ്പത്തി അഞ്ചിന് മതിലിന്റെ ആദ്യ റിഹേഴ്‌സല്‍ നടന്നു. നാലേകാലിന് മതില്‍ അവസാനിച്ചു. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പാണ് നിയന്ത്രണമേറ്റെടുത്തത്. 

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലില്‍ സംബന്ധിച്ചു. മതിലിന് സമാന്തരമായി മറ്റിടങ്ങളിലും പ്രതീകാത്മകമതിലും ഉയര്‍ന്നു മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് വനിതാമതിലിന് സാക്ഷിയായി.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയിരുന്നു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറവും വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ