കേരളം

കണ്ണൂർ– കോയമ്പത്തൂർ പാസഞ്ചർ മാർച്ച് അഞ്ച് വരെ വൈകിയോടും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് അഞ്ച് വരെ മൂന്ന‌് ട്രെയിനുകൾ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 

ഷൊർണൂർ– കോയമ്പത്തൂർ പാസഞ്ചർ (56604)മാർച്ച‌് അഞ്ച് വരെ 25 മിനിറ്റ‌് വാളയാറിൽ പിടിച്ചിടും. കോയമ്പത്തൂരിൽ നിന്ന‌് ഷൊർണൂരിലേക്കുള്ള ട്രെയിൻ (56605) 20 മിനിറ്റ‌് മധുക്കരയിൽ നിർത്തും. കണ്ണൂർ– കോയമ്പത്തൂർ പാസഞ്ചർ (56650)  വെള്ളി, ഞായർ ഒഴികെയുള്ള  ദിവസങ്ങളിൽ 35 മിനിറ്റ‌് വാളയാറിൽ നിർത്തിയിടും.

യാത്രക്കാരുടെ തിരക്ക‌് പരിഗണിച്ച‌് ഹൂബ്ലി–- കൊച്ചുവേളി–-ഹൂബ്ലി (1277712778) പ്രതിവാര എക‌്സ‌്പ്രസിന‌് ഏഴ‌് സ്ലീപ്പർ കോച്ചുകൾ കൂടി അനുവദിച്ചു. ഹൂബ്ലിയിൽ നിന്നുള്ള ട്രെയിനിന‌് രണ്ട്, ഒൻപത്,16 തീയതികളിലും കൊച്ചുവേളിയിൽ നിന്നുള്ളതിന‌് 3, 10, 17 തീയതികളിലുമാണ‌് അധിക കോച്ച‌് അനുവദിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത