കേരളം

കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; വീടുകള്‍ക്ക് കനത്ത കാവലുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇരുവരുടെയും വീടിന് അതിശക്തമായ പൊലീസ് കാവല്‍. കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടിന് നേരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍. 

 പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലാണ് കനകദുര്‍ഗ്ഗയുടെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിരിക്കുന്നത്. നേരത്തേ ഡിസംബര്‍ 24 ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കനത്ത പ്രതിഷേധം കാരണം മലയിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കനകദുര്‍ഗ്ഗയുടെ വീടിന് മുന്നില്‍ നാപജപ പ്രതിഷേധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകരും ആചാര സംരക്ഷണ സമിതിക്കാരും എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു