കേരളം

കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരില്‍; പിന്നില്‍ സിപിഎമ്മും കോട്ടയം എസ്പിയും; ഗൂഢാലോചന ആരോപണവുമായി സഹോദരന്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:ശബരിമല യുവതീപ്രവേശനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍  ഭരത് ഭൂഷണ്‍. സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കനകദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് കണ്ണൂരില്‍ നിന്നുള്ള പൊലീസുകാരാണ് സുരക്ഷ ഒരുക്കിയതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചിരുന്നു.ഇതിന്റെ ഭാഗമായി പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണെന്നും സുധാകരന്‍ ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെയാണെന്നും പിണറായി വിജയന്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. 

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുര്‍ഗ. ഡിസംബര്‍ 24ന് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

24ന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ താന്‍ തല്‍ക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് കനകദുര്‍ഗയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി