കേരളം

നടന്നത് കൊലച്ചതി; വിശ്വാസികള്‍ പ്രതികരിക്കണം: ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവം കൊലച്ചതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

സര്‍ക്കാരിന്റെ കൊലച്ചതിക്കെതിരായി പ്രതികരണം ഉയരണം. ഇക്കാര്യത്തില്‍ ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ എടുക്കുന്ന തീരുമാനത്തെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. നിയമാധിഷ്ഠിതമായ പ്രതിഷേധമാണ് ഉയര്‍ന്നുവരേണ്ടതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഭരണകൂടത്തിന്റെ കൊലച്ചിരിയാണ് നടക്കുന്നത്. ഓരോ വിശ്വാസിയും അതിനോടു പ്രതികരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ ആലോചിച്ചു തീരുമാനമെടുക്കും. ഈ തീരുമാനത്തെ ബിജെപി പിന്തുണയ്ക്കും. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനങ്ങള്‍ മണ്ടന്മാരല്ല. പ്രബുദ്ധരായ ജനങ്ങള്‍ ഇതിനു മറുപടി നല്‍കും. യുവതീപ്രവേശനം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണ്. സിപിഎം എത്രയോ കാലമായി ശബരിമലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടു ശരിയായിരുന്നുവെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പ്രതികരണം അതാണ് തെളിയിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അവകാശപ്പെട്ടു.

നട അടയ്ക്കും മുമ്പ് തന്ത്രി തന്നോട് ആലോചിച്ചിട്ടില്ല. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിയുന്നത്. തന്ത്രി എന്തുകൊണ്ട് നടയടച്ചു എന്ന കാര്യം തന്ത്രിയോടു ചോദിക്കണമെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി