കേരളം

ഭക്തരുടെ ഭാഗത്തുനിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല; ശബരിമല ദര്‍ശനത്തെക്കുറിച്ച് ബിന്ദു

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമല ദര്‍ശനത്തിനിടെ ഭക്തരുടെ ഭാഗത്തുനിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്ന് ദര്‍ശനം നടത്തിയ ബിന്ദു. ഒരു പ്രശ്‌നവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.

പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസിനോടു സുരക്ഷ ആവശ്യപ്പെട്ടത്. അവര്‍ സുരക്ഷയൊരുക്കി. പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് ദര്‍ശനം നടത്തിയത്. ഈ സമയത്തൊന്നും ഒരു ഭക്തനും പ്രതിഷേധിച്ചില്ലെന്ന് ബിന്ദു പറഞ്ഞു.

കനകദുര്‍ഗയും മറ്റു ചില സുഹൃത്തുക്കളുമാണ് കൂടെ ഉണ്ടായിരുന്നത്. പ്രതിഷേധങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നതുകൊണ്ട് ഒരു ഭയവും തോന്നിയില്ലെന്നും ബിന്ദു പറഞ്ഞു.

ഇനി തിരിച്ചു വീട്ടിലേക്കാണ് പോവുന്നത്. അവിടെയും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- ബിന്ദു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ