കേരളം

വ്രതം നോറ്റ് , കറുപ്പുടുത്ത് എത്തി; ദര്‍ശനം സാധ്യമായത് രണ്ടാം ശ്രമത്തില്‍; ബിന്ദുവിന്റെയും കനകദുര്‍ഗ്ഗയുടെയും മലകയറ്റം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കു ശേഷം രണ്ടാമത്തെ ശ്രമത്തിലാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല കയറിയത്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് അഡ്വക്കേറ്റായ ബിന്ദു അമ്മിണി. തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രൊഫസറായാണ് ബിന്ദു ജോലി ചെയ്യുന്നത്. അങ്ങാടിപ്പുറം സ്വദേശിയായ കനക ദുര്‍ഗ്ഗ സപ്ലൈകോയില്‍ സെയില്‍സ് അസിസ്റ്റന്റ് മാനേജരും. മീറ്റിങ്ങിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു കനകദുര്‍ഗ്ഗ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടത്. 

വ്രതംനോറ്റ് ഇരുമുടിക്കെട്ടുമായി ഡിസംബര്‍ 24 ന് ഇരുവരും ശബരിമലയിലെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മനീതി സംഘാംഗങ്ങള്‍ക്കൊപ്പം ദര്‍ശനം നടത്താനാവുമെത്തായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ ഇത് നടക്കില്ലെന്ന് ഉറപ്പായതോടെ രണ്ടുപേരും സ്വന്തം നിലയ്ക്ക് മലകയറ്റം തുടങ്ങി. നീലിമല പിന്നിട്ടതോടെയാണ് മാധ്യമങ്ങളും പൊലീസും അറിഞ്ഞത്. അഭിഭാഷകയായ ബിന്ദു ശബരിമല കയറാന്‍ എത്തിയപ്പോള്‍ മുതല്‍ ഉറച്ച നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. മലകയറാതെ മടങ്ങില്ലെന്നും 144 പ്രഖ്യാപിച്ച സ്ഥലത്ത് അത് ലംഘിച്ചവരെയാണ് നീക്കം ചെയ്യേണ്ടതെന്നും ബിന്ദു പറഞ്ഞിരുന്നു. 

സുപ്രിംകോടതി വിധി അനുസരിച്ച് തങ്ങളുടെ മൗലിക അവകാശം ഉറപ്പ് വരുത്താന്‍ സുരക്ഷ നല്‍കേണ്ടത് പൊലീസ് ആണ് എന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതോടെ പൊലീസ് സുരക്ഷ ഒരുക്കി അപ്പാച്ചിമേട് വരെ എത്തിച്ചു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി. കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി മാധ്യമങ്ങളോട് പറഞ്ഞാണ് തിരിച്ചിറക്കിയത്. എന്നാല്‍ പിന്നീട് ഇവര്‍വീട്ടിലെത്തിയിട്ടില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ താന്‍ സുരക്ഷിതയാണ് എന്ന് കനകദുര്‍ഗ്ഗ വീഡിയോ സന്ദേശം അയയ്ക്കുകയും ചെയ്തു. 

അനിശ്ചിതത്വങ്ങള്‍ക്കും ദുരൂഹതകള്‍ക്കും അവസാനമിട്ട് ഇന്ന് പുലര്‍ച്ചെ 42 ഉം 44 ഉം വയസ്സുള്ള ഇവര്‍ ശബരിമല ദര്‍ശനം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. വളരെ സുഗമമായി ഇരുവരും ദര്‍ശനം നടത്തുമ്പോള്‍ ഭക്തജനങ്ങളും അവിടെയുണ്ടായിരുന്നു. യാതൊരു പ്രതിഷേധവുമില്ലാതെയാണ് പതിനെട്ടാംപടി ഒഴിവാക്കി അയ്യപ്പദര്‍ശനം നടത്തി ഇരുവരും മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു