കേരളം

യുവതികൾ പ്രവേശിച്ചതിൽ സന്നിധാനത്ത് ശുദ്ധിക്രിയ ; നട അടച്ചിട്ടത്  ഒരു മണിക്കൂർ

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : യുവതികൾ പ്രവേശനം നടത്തിയതിനെ തുടർന്ന് പരിഹാരക്രിയകൾക്കായി അടച്ച ശബരിമല നട വീണ്ടും തുറന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയകൾക്ക് ശേഷമാണ് നട തുറന്നത്. യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെയാണ് ശബരിമല ക്ഷേത്ര നട അടച്ചത്. 

നടതുറന്നതിന് പിന്നാലെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ടു തുടങ്ങി. നേരത്തെ ശബരിമല നട പെട്ടെന്ന് അടച്ചതിന് പിന്നാലെ സന്നിധാനത്ത് ഉണ്ടായിരുന്ന ഭക്തരെ പൊലീസ് പതിനെട്ടാംപടിക്ക് താഴേക്ക് മാറ്റിയിരുന്നു. ഇവർക്ക് ദർശനത്തിന് പ്രത്യേകം സൗകര്യം ഒരുക്കുമെന്ന് താഴേക്കിറക്കുമ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചിരുന്നു. 

ഇന്നു പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല