കേരളം

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; കടകള്‍ തുറക്കും; പൊലീസ് സംരക്ഷണം തേടും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി  ഏകോപന സമിതി.  കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. ശബരിമല അയ്യപ്പകര്‍മ്മസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യകേരളം തിരുവനന്തപുരത്ത്  നാളെ നടത്താനാരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 

ഹര്‍ത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് ശബരിമല കര്‍മ്മസമിതി നേതാവ് കെ പി ശശികല അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. യുവതികളെ ശബരിമലയിലേക്ക് ഒളിച്ചുകടത്തുകയായിരുന്നു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി രാജിവെച്ച് ഭക്തരോട് മാപ്പുപറയണമെന്നും ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു. 

ശബരിമല കര്‍മ്മ സമിതിയുടെ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച നടപടിക്കെതിരെ രണ്ടു ദിവസത്തെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര