കേരളം

കടയടപ്പിക്കാനെത്തിയവരെ ഓടിച്ചുവിട്ടു നാട്ടുകാര്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ബിജെപിയും നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് നടക്കുന്നത്. അക്രമങ്ങള്‍ക്കിടയിലും ഹര്‍ത്താലിനെ പ്രതിരോധിച്ച് ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. മലപ്പുറം എടപ്പാളില്‍ പതിവുപോലെ കടയടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഓടിച്ചുവിട്ടു. 

കൊല്ലം നെടിയറയില്‍ കടകളടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ വിരട്ടിയോടിച്ചു. ഈ രണ്ടു വീഡിയോകളും സാമൂഹ്യമാധ്യമങങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ഹര്‍ത്താലിനോട് ആഭിമുഖ്യമുള്ളവര്‍ കടയടക്കട്ടെയെന്നും അല്ലാത്തവരെ തടയാല്‍ സമ്മതിക്കില്ലെന്നുമാണ് നെടിയറക്കാരുടെ നിലപാട്. സ്ത്രീകളടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വന്നതോടെ ബിജെപിക്കാര്‍ക്ക് പിന്തിരിയേണ്ടിവന്നു. കടയടപ്പിക്കല്‍ ഇവിടെ നടക്കില്ലെന്നും നേരെ വീട്ടില്‍പ്പോയി അടപ്പിച്ചാല്‍ മതിയെന്നും നാട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ