കേരളം

തൃശൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വാടാനപ്പള്ളിയില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ബിജെപി-എസ്ഡിപിഐ സംഘര്‍ഷത്തിനിടെ ഗണേശമംഗലത്താണ് സംഭവം.

ശ്രീജിത്, സുജിത്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. തുറന്ന ഹോട്ടല്‍ അടയ്ക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്റേതാണ് ഹോട്ടല്‍ എന്നാണ് വിവരം. ഹോട്ടല്‍ അടയ്ക്കുന്നതിനെച്ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ മൂന്നു പേര്‍ക്കു വെട്ടേല്‍ക്കുകയായിരുന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ