കേരളം

ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരെ തടയുന്നു, ആര്‍എസ്എസും ബിജെപിയും അക്രമം അഴിച്ചുവിടുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരെ തടയുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പമ്പയിലേക്ക് പോയ ബസുകള്‍ തടയുന്നതാണ് ഹര്‍ത്താലില്‍ കാണാന്‍ കഴിയുന്നത്. സാധാരണ ഹര്‍ത്താലില്‍ അയ്യപ്പഭക്തര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. എന്നാല്‍ ഇന്ന് ആദ്യ ആക്രമണം ഭക്തര്‍ക്ക് നേരെയാണെന്നാണ് കാണാന്‍ സാധിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ തരത്തില്‍ ജനങ്ങളുടെ രോക്ഷം ഇതിന് എതിരെ രൂപപ്പെടുന്നുണ്ട്. അക്രമികള്‍ക്കെതിരായ പൊതുവികാരം രൂപപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി