കേരളം

അടൂരില്‍ വീണ്ടും സംഘര്‍ഷം: അമ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണം, വാതിലുകള്‍ മഴു ഉപയോഗിച്ച് തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

അടൂര്‍: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിന് പിന്നാലെ അടൂരില്‍ വീണ്ടും സംഘര്‍ഷം. അമ്പതോളം വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുപ്പതോളം പേരടങ്ങിയ അക്രമിസംഘമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഴു ഉപയോഗിച്ച് വീടിന്റെ വാതിലുകള്‍ പൊളിച്ചാണ് സംഘം അക്രമം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ വീട് സംഘം അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. 

ഹര്‍ത്താല്‍ ദിനത്തില്‍ സി.പി.എം ഏരിയ ഓഫിസും സി.പി.എം നേതൃത്വത്തിലുള്ള മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ ആംബുലന്‍സും അടിച്ചു തകര്‍ത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു