കേരളം

ശുദ്ധ അസംബന്ധം, അടിസ്ഥാനരഹിതം; സോണിയ ശാസിച്ചെന്ന വാര്‍ത്തയോടു പ്രതികരിച്ച് കൊടിക്കുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിന് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് കേരളത്തില്‍നിന്നുള്ള എംപിമാരെ സോണിയാ ഗാന്ധി ശാസിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് ഇതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. 

ശബരിമല യുവതീപ്രവേശനത്തിന് എതിരെ കറുത്ത ബാഡ്ജുമായി യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിലൊന്നും സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല- കൊടിക്കുന്നില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശുദ്ധ അസംബന്ധമായ വാര്‍ത്തകളാണ് ഇതു സംംബന്ധിച്ച് പുറത്തുവരുന്നത്. പ്രതിഷേധം കേരളത്തില്‍ മതിയെന്ന് തരത്തില്‍ സോണിയ പ്രതികരിച്ചെന്നൊക്കെയാണ് വാര്‍ത്തകള്‍. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ഇതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന