കേരളം

ശ്രീലങ്കന്‍ യുവതി കയറിയോ എന്ന് സര്‍ക്കാര്‍ എന്തിന് അന്വേഷിക്കണം?: കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ എല്ലാവര്‍ക്കും പോവാന്‍ അവകാശമുണ്ട്. അപ്പോള്‍പ്പിന്നെ എന്തിനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതെന്ന് കടകംപള്ളി ചോദിച്ചു.

ശ്രീലങ്കന്‍ യുവതി കയറിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. സിസിടിവിയുടേത് എന്നവകാശപ്പെട്ട ദൃശ്യങ്ങള്‍ സഹിതമാണല്ലോ വാര്‍ത്ത നല്‍കുന്നത്. അപ്പോള്‍പ്പിന്നെ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇത് അന്വേഷിക്കുന്നില്ല. ശബരിമലയില്‍ എല്ലാവര്‍ക്കും കയറാം. അവിടെ പ്രായം പരിശോധിക്കുന്ന ഏര്‍പ്പാടൊന്നുമില്ലെന്ന് കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ സ്ത്രീകളെ തടയുന്നില്ല. അവരുടെ പ്രായവും പരിശോധിക്കുന്നില്ല. പിന്നെ എന്തിനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതെന്ന് ദേവസ്വം മന്ത്രി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്