കേരളം

ഹര്‍ത്താല്‍ നിരോധിക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി നല്‍കിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഹര്‍ത്താലുകള്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. മാധ്യമങ്ങള്‍ ഹര്‍ത്താല്‍ വാര്‍ത്തകള്‍ നല്‍കുന്നത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്നുതന്നെ പരിഗണിക്കും. 

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് നേരത്തെ വ്യാപാരി വ്യവസായികളും ബസുടമകളും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ചിലയിടങ്ങളില്‍ കടകള്‍ തുറന്നെങ്കിലും, സംസ്ഥാനവ്യാപകമായി ഇത് പ്രാവര്‍ത്തികമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍