കേരളം

പൊതുപണിമുടക്കിൽ കടകൾ തുറക്കാൻ സംരക്ഷണം നൽകണം ; ഹൈക്കോടതിയിൽ ഹർജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ഈ മാസം 8, 9 തീയതികളിൽ നടത്തുന്ന ദേശീയ പൊതുപണിമുടക്കിൽ കടകൾ തുറക്കാൻ  സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സുൽത്താൻ ബത്തേരിയിലെ മർച്ചന്റ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും. ഹർജിക്കാരുടെ സംഘടനയിൽ 1400 വ്യാപാരികളുണ്ട്. 35 വ്യാപാരസംഘടനകൾ ചേർന്ന് 2019 ഹർത്താൽ വിരുദ്ധവർഷമായി പ്രഖ്യാപിച്ചു. ജനുവരി മൂന്നിലെ ഹർത്താലിൽ കടകൾ തുറക്കാനായില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

സംസ്ഥാനത്ത് നിർബന്ധിച്ച് കടകൾ അടപ്പിക്കുന്ന ഹർത്താലും പൊതുപണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ 
ഇന്നലെ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു. കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവരാണ് ഹർജി നൽകിയത്. ഇവയും അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്കുവരും. 2018-ലെ 365 ദിവസത്തിൽ 96 ദിവസവും ഹർത്താലായിരുന്നെന്ന് ഹർജികളിൽ പറയുന്നു.

ബന്ദിനുസമാനമാണ് ഇപ്പോഴത്തെ ഹർത്താലെന്ന് കേരള ചേംബറിന്റെ ഹർജിയിൽ പറയുന്നു. ജനദ്രോഹപരമായ ഹർത്താൽ തടയാൻ സർക്കാരോ പൊലീസ് മേധാവിയോ നടപടിയെടുക്കുന്നില്ല. ഹർത്താലിനും പൊതുപണിമുടക്കിനും ആരെയും നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ഹർത്താലിന്റെ പേരിൽ നിർബന്ധിച്ച് കടയടപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പുകമ്മിഷന് സാധിക്കും. നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കലാണ്.

ഹർത്താലും പൊതുപണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണം, അതിന്റെ ഭാഗമായി അതിക്രമത്തിലെ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കിനൽകണം എന്നിവയാണ് കേരള ചേംബറിന്റെ ഹർജിയിലെ ആവശ്യം. 2018-ലെ ഹർത്താലുകളിലെ നഷ്ടം കണക്കാക്കാൻ ക്ലെയിംസ് കമ്മിഷണറെ ഹൈക്കോടതി നിയോഗിക്കണമെന്ന് ജോർജ് വട്ടുകുളം ഹർജിയിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം