കേരളം

സന്നിധാനത്തേക്ക് കടത്തിവിട്ടില്ല; നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകയുടെ  പ്രതിഷേധപ്രകടനം. തെലുങ്ക് ചാനലായ ടിവി 9 മാധ്യമപ്രവര്‍ത്തക. ദീപ്തി വാജ്‌പേയ് ആണ് പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ രണ്ടാംതീയതി ശബരിമല സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ദീപ്തിയും ക്യാമറമാനും പലതവണ സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. 

നിലവിലെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ തടഞ്ഞത്. പമ്പവരെ എത്തി റിപ്പോര്‍ട്ട് ചെയ്ത് ഇവര്‍ കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.  എന്നാല്‍ ഇന്ന് തങ്ങളെ സന്നിധാനത്തേക്ക് വിടണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചപ്പോഴും അനുമതി നിഷേധിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ പ്രതിഷേധപ്രകടനം നടത്തിയത്. 

എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നും പൊലീസ് സംരക്ഷണം നല്‍കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നാണ് പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക താമസിച്ചിരുന്ന എരുമേലിയിലെ ഹോട്ടല്‍ ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു. ടാക്‌സി കാറുകളും ഇവര്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും കര്‍ത്തവ്യ നിര്‍വഹണത്തിനായാണ് താന്‍ എത്തിയതെന്നും ദീപ്തി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ