കേരളം

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഹനുമാനെ മാതൃകയാക്കണമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ഹനുമാന്റെ കഥ ഉപദേശിച്ച് മിസോറാം ഗവര്‍ണറും മുന്‍ ബിജെപി അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഹനുാന്‍ ജയന്തിയോട് അനുബന്ധിച്ചുളള സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറച്ചഭക്തിക്ക് മുമ്പില്‍ ഏത് പ്രതിസന്ധിയും നിഷ്പ്രഭമാകുമെന്നതാണ് ഭാരതീയ പുരാണങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് തരുന്നത്. ശ്രീരാമചന്ദ്രന്‍ പോലും സേതുബന്ധനത്തിന് മുതിര്‍ന്നപ്പോള്‍ ചെറിയ തടസങ്ങള്‍ മറികടന്ന് ഹനുമാന് നിഷ്പ്രയാസം സമുദ്രം കടക്കാന്‍ സാധിച്ചത് ഭഗവാനോടുള്ള ഭക്തിമൂലമാണ്. ഇപ്പോഴുള്ള താത്ക്കാലിക പ്രതിബന്ധങ്ങള്‍ നേരിട്ടാലും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ അയ്യപ്പന്മാര്‍ക്ക് അവരുടെ ഉറച്ച ഭക്തിമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭാരതീയ സംസ്‌കാരം ഒരുകാലത്തും നശിക്കപ്പെടുന്നവയല്ല. ഇത് പല വൈദേശീക ആക്രമണങ്ങളെയും അതിജീവിച്ച് നിലകൊളളുന്നവയാണ്. തലമുറകളായി സംരക്ഷിക്കപ്പെട്ട് വരുന്നവയാണ്. ഇതിനാല്‍ നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും നശിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും