കേരളം

ജിഷ്ണുപ്രണോയിയുടെ വേര്‍പാടിന് രണ്ട് വര്‍ഷം ; നീതി തേടി കുടുംബം ; പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാനാകാതെ സിബിഐ

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ജിഷ്ണു മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും  കാര്യമായ പുരോഗതിയുണ്ടായില്ല. ഏറെ രാഷ്ട്രീയവിവാദങ്ങളുയര്‍ത്തിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തു. എന്നാല്‍ ഒരു വര്‍ഷമായിട്ടും കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

സാക്ഷികളെ ഭീഷണിപ്പെടുത്തി ഇപ്പോഴത്തെ സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നു. 

സാക്ഷികളായ വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐ തീരുമാനം. നീതി തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ മഹിജയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചതും മര്‍ദിച്ചതും ഏറെ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ