കേരളം

യൂണിഫോമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹ വീഡിയോ; പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിയെ താലിചാര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു. 

മൂവാറ്റുപുഴ ഉപജില്ലയിലുള്ള സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പലതരം അടിക്കുറുപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

യൂണിഫോമും ബാഗും ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. വിവാഹം ചെയ്യുന്നതായി പറയുന്ന യുവാവ് തന്റെ മൊബൈലില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് വിഡിയോ പകര്‍ത്തിയത്. ഇതിനു ശേഷം ഇയാള്‍ സാമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്