കേരളം

മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 12 പേർക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കായംകുളം: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കായംകുളത്തുനിന്ന് അടൂര്‍ ഭാഗത്തേക്കു പോയ ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിയുണ്ടായത്. വൈകുന്നേരം കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു സമീപമാണ് അപകടം. മുന്നിൽ പോയ കവിതാ ബസിന്റെ പിന്നിൽ ഇതേ റൂട്ടിൽ ഓടുന്ന മേരി മാതാ ബസ് ഇടിക്കുകയായിരുന്നു. 

കായംകുളം മുതലെ മത്സരിച്ചോടുന്ന ബസ്സുകൾ ഓവർട്ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരു ബസിലെയും യാത്രക്കാരെ സമൂപത്തുള്ള താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോയിക്കല്‍ കൊട്ടക്കാട്ട് ഷൈനമ്മ (55), ചുനക്കര പായിപ്ര കിഴക്കതില്‍ ഭാസ്‌കരന്‍ (76), അറുനൂറ്റിമംഗലം പനയില്‍ സുഷമ (49), പള്ളിക്കല്‍ കപ്യാരേത്ത് പടീറ്റതില്‍ മിനി (40),  പുള്ളിക്കണക്ക് കൊച്ചയ്യത്ത് പാര്‍വതി (17), മങ്കുഴി പാര്‍വതി ഭവനത്തില്‍ പാര്‍വതി (17), ഭരണിക്കാവ് സതീര്‍ഥ്യയില്‍ ശ്രവണ (17), പുള്ളിക്കണക്ക് ഉദയഭവനം ഗോപിക (17), കട്ടച്ചിറ, കൊച്ചുതറയില്‍ അന്ന (17), പുതുപ്പള്ളി ക്രാശ്ശേരില്‍ വിജിത (17), അറുനൂറ്റിമംഗലം പനയില്‍ മോഹിനി (54), പുള്ളിക്കണക്ക് വൈഷ്ണവി വിലാസം ദേവപ്രിയ (17) എന്നിവർക്കാണ് പരിക്കേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത