കേരളം

വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; അതിനുള്ള ശേഷിയൊന്നും അവര്‍ക്കില്ല; ബിജെപിക്ക് മറുപടിയുമായി പിണറായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിറായി വിജയന്‍. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ആസൂത്രിതമായി കലാപം അഴിച്ചുവിട്ട അക്രമികളെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് പിണറായി പറഞ്ഞു. അതിനുള്ള ശേഷിയൊന്നും ഇപ്പോള്‍ ബിജെപിക്കില്ല. അക്രമികളെ പിടികൂടരുതെന്ന് വേറെ ഏതെങ്കിലും സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്നും പിണറായി പറഞ്ഞു. 

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമത്തില്‍ നിന്ന് ഒഴിവാക്കിയില്ല. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വീടുകള്‍, പാര്‍ട്ടി ഓഫീസുള്‍, പെതുകെട്ടിടങ്ങള്‍. ഇവയെല്ലാം നശിപ്പിച്ചു. നേരത്തെ ആസൂത്രണം ചെയ്താണ് കലാപം നടത്തിയത്.അവര്‍ മനസില്‍ കണ്ട കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനാവാത്തതില്‍ അവര്‍ക്ക് നിരാശയുണ്ട്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്താനായിരുന്നു അവരുടെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. 

അന്യസംസ്ഥാനത്ത് നിന്നുള്‍പ്പെടെ മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്ത ക്രമസമാധാനം തകര്‍ക്കുന്നതിന് വേണ്ടി ആസുത്രിതമായി ആക്രമം സംഘടിപ്പിക്കുന്നു. എന്നിട്് കേരളത്തില്‍ അക്രമമാണെന്ന് അവര്‍ തന്നെ പ്രചരിപ്പിക്കുന്നു. അതുകൊണ്ടും ഒന്നും കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാകില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അക്രമം നടത്തിയവരേ അറസ്റ്റ് ചേയ്യേണ്ടെന്നാണ് ചില കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. അതെല്ലാം മറ്റ് സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതി. കേരളത്തില്‍ വേണ്ട. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളില്‍ പട്ടാപ്പകല്‍ കൊല നടത്തിയവരെ പോലും അറസ്റ്റ് ചെയ്യാറില്ല. അവിടെ കിട്ടിയ പരിരക്ഷ ഇവിടെ കിട്ടില്ലെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍