കേരളം

ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി

സമകാലിക മലയാളം ഡെസ്ക്

ഹര്‍ത്താലിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടതിന് പിന്നാലെ മാപ്പുപറഞ്ഞ് കൃഷ്ണ മുരളി. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതില്‍ ശ്രീകുമാരന്‍ തമ്പിയോട് ഞാന്‍ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നായിരുന്നു കൃഷ്ണമുരളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചര്‍ച്ചകളും മറ്റും നടന്നെന്ന് അദ്ദേഹം ആരോപിക്കുന്നു. കൃഷ്ണ മുരളി എന്നയാള്‍ക്കെതിരെയും പോസ്റ്റില്‍ ആരോപണമുണ്ട്. 

''ഫേസ്ബുക്കിലെ എന്റെ അയ്യായിരം സുഹൃത്തുക്കളുടെയും മുപ്പത്തോരായിരം ഫോള്ളോവെഴ്‌സിന്റെയും അറിവിലേക്ക് :

കഴിഞ്ഞ നവംബര്‍ 17 ന് ഫേസ്ബുക്കില്‍ ഞാന്‍ ഇട്ട നിര്‍ദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി ഗൃശവെിമ ങൗൃമഹ്യ എന്ന ആള്‍ അയാളുടെ വാളില്‍ എഴുതിയ വരികള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഞാന്‍ ക്ഷമിച്ചു , എന്നാല്‍ ഇന്നലെ ഇതിനു പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി. കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളില്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകര്‍ അറിയിച്ചു. അതുകൊണ്ട് ഞാന്‍ ഈ കൃഷ്ണമുരളിയെ UNFRIEND ചെയ്യുന്നു .. അന്ന് ഹര്‍ത്താല്‍ സംബന്ധിച്ച് ഞാന്‍ ഇട്ട പോസ്റ്റും അതിനു എന്നെ കടന്നാക്രമിച്ചു കൊണ്ട് അയാള്‍ പോസ്റ്റ് ചെയ്ത വരികളും താഴെ ചേര്‍ക്കുന്നു .. 

''ദയവായി എന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ഇതുപോലുള്ള കപടസുഹൃത്തുക്കളുടെ കാര്യത്തില്‍ ഒരു കണ്ണ് വയ്ക്കുക . 

എന്റെ അഭിമാനത്തിന് മുറിവേല്‍കുന്ന പ്രശ്‌നമായതു കൊണ്ട് ഇയാളുടെയും ഇയാളുടെ പിന്നിലുള്ള സുഹൃത്തിന്റെയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.. അതിന്റെ ഭാഗമായി ഞാന്‍ കൃഷ്ണ മുരളിക്കു അയച്ച മെസ്സേജിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു. എനിക്ക് ഏറ്റവും വലുത് കക്ഷി ഭേദമെന്യേ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളായ നിങ്ങളാണ്''ശ്രീകുമാരന്‍ തമ്പി കുറിച്ചു. 

പോസ്റ്റിനൊപ്പം കൃഷ്ണ മുരളി എന്നയാള്‍ക്കെഴുതിയ മെസേജിന്റെ പൂര്‍ണരൂപവും അദ്ദേഹം പങ്കുവെച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി