കേരളം

കമ്യൂണിസ്റ്റുകാരില്‍ നിന്ന് കേരളത്തെ രക്ഷിക്കണമെന്ന് സുരേന്ദ്രന്‍; പോസ്റ്റ് ചിരിയില്‍ മുങ്ങി, ആര്‍എസ്എസ്സില്‍ നിന്ന് രക്ഷിക്കണമെന്ന് കമന്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. കമ്യൂണിസ്റ്റുകാരില്‍ നിന്ന് കേരളത്തെ രക്ഷിക്കണം എന്ന ഹാഷ്ടാഗാണ് സുരേന്ദ്രന്‍ ഫേയ്‌ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് അവസാനം നേതാവിന് തന്നെ പണിയായി. പോസ്റ്റിന് കീഴെ സേവ് കേരള ഫ്രം ആര്‍എസ്എസ്സ് എന്ന ഹാഷ്ടാഗ് നിരന്നതോടെയാണ് വലിയ തിരിച്ചടിയായത്. അയ്യപ്പന്റെ ഫോട്ടോ സഹിതമാണ് സുരേന്ദ്രന്റെ പോസ്റ്റ്. 

പോസ്റ്റിന് ലഭിച്ച 52000 റിയാക്ഷനില്‍ 37000 വും ഹഹ റിയാക്ഷനാണ്. രണ്ട് ലക്ഷത്തിന് മുകളില്‍ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ചാണക സങ്കികളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം എന്ന കമന്റുകളാണ്. പോസ്റ്റിന്റെ കോപ്പി ചെയ്ത് കമന്റുകളുടെ എണ്ണം കൂട്ടാനുള്ള തിരക്കിലാണ് ഇപ്പോള്‍ സൈബര്‍ സഖാക്കന്മാര്‍. 

ഇതിന് പിന്നാലെ ആര്‍എസ്എസില്‍ നിന്ന് കേരളത്തെ രക്ഷിക്കണം എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. ബിജെപി നേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് താഴെയാണ് ഹാഷ്ടാഗുകള്‍ നിറയുന്നത്. പ്രധാനമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പേജിലും ഹാഷ്ടാഗുമായി മലയാളികള്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു