കേരളം

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സജീവ രാഷ്ട്രീയത്തിലേക്ക്; കേരളത്തിലെ കോണ്‍ഗ്രസിനെ ഡിജിറ്റലാക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ സജീവമാകുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ കണ്‍വീനറാക്കി. ഗുജറാത്ത് തെരഞ്ഞടുപ്പില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി അനില്‍ ആന്റണി രംഗത്തുണ്ടായിരുന്നു.

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഈ മാസം 29ന്  തുടക്കം കുറിക്കും, എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ബൂത്ത് തല പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ബൂത്ത് തല വനിതാ വൈസ് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ 24,970 ബൂത്ത് കമ്മറ്റികളാണ് കോണ്‍ഗ്രസിനുള്ളത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അനിലിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞടുപ്പ് പ്രചാരണയാത്രക്ക് ഫെബ്രുവരി 3ന് കാസര്‍ഗോഡ് നിന്ന് തുടക്കമാകും. മുതിര്‍ന്ന നേതാവ് എകെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. യാത്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഐക്യമുന്നണിയുടെ സംസ്ഥാനതല നേതാക്കളും പങ്കെടുക്കും.സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അനില്‍ പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ