കേരളം

പണിമുടക്ക്: തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് അടിച്ചുതകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച എസ്ബിഐ ബ്രാഞ്ച് പണിമുടക്ക് അനുകൂലികള്‍ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനു സമീപത്തെ ട്രഷറി ബ്രാഞ്ചിലാണ് അക്രമമുണ്ടായത്.

രാവിലെ ബ്രാഞ്ചില്‍ എത്തിയ പണിമുടക്ക് അനുകൂലികളുടെ സംഘം മാനേജരുടെ കാബിന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കംപ്യൂട്ടറും ഫോണും മേശയും ആക്രമണത്തില്‍ തകര്‍ന്നു. പതിനഞ്ചോളം പേര്‍ അടങ്ങിയ സംഘമാണ് അക്രമം നടത്തിയത്.

അക്രമത്തിനെതിരെ ബ്രാഞ്ച് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസീല്‍ പരാതി. സംഘം വന്ന് ബാങ്ക് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മാനേജര്‍ പറഞ്ഞു. അടച്ചില്ലെങ്കില്‍ എല്ലാവരെയും അടിച്ചു പുറത്താക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നു പ്രകോപിതരായ ഇവര്‍ അക്രമം നടത്തുകയായിരുന്നു.

പണിമുടക്കു തുടങ്ങിയ ഇന്നലെ ബാങ്ക് തുറന്നു പ്രവര്‍ത്തിച്ചതാണ്. ബാങ്കിങ് രംഗത്തെ പല യൂണിയനുകളും പണിമുടക്കില്‍ ഇല്ലെന്നും ഈ യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നു.

പണിമുടക്കു ദിവസം ബാങ്കിനു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. സെക്യൂരിറ്റി ഗാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിനു തൊട്ടടുത്ത് ആയതിനാല്‍ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടില്ലെന്ന് മാനേജര്‍ പറഞ്ഞു.

പണിമുടക്കു ദിവസം തുറന്നുപ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കോ ഓഫിസുകള്‍ക്കോ നേരെ യാതൊരു അക്രമവും ഉണ്ടാവില്ലെന്ന് നേരത്തെ സമര സമിതി നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം