കേരളം

പ്രധാനമന്ത്രി എംപിയുടെ പോക്കറ്റിലാണോ?; എന്‍കെ പ്രേമചന്ദ്രനെതിരെ വീണ്ടും ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. എല്ലാം താന്‍ ചെയ്തുവെന്ന് സ്ഥാപിക്കാനാണ് എംപിയുടെ ശ്രമം. ഒരു എംപിയുടെ കൈയിലൊതുങ്ങുന്ന കാര്യമല്ലിത്. ഇത്തരം കാര്യങ്ങില്‍ എംപിക്ക് ഒരു പങ്കുമില്ല. പാര്‍ലമെന്റില്‍ ഒരു ചോദ്യം ചോദിച്ചത് കൊണ്ട് പാലത്തിന്റെ പണി തീരുമോ. പ്രധാനമന്തി എംപിയുടെ പോക്കറ്റിലാണോയെന്നും ജി സുധാകരന്‍ ചോദിച്ചു. 

കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം അറിയിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. വികസനകാര്യങ്ങളില്‍ അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണം.ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നേരത്തെ പറ!ഞ്ഞിരുന്നു.

അതേസമയം പ്രധാനമന്ത്രിയെ താന്‍ ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചാലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചാലും തനിക്ക് ഒരു പോലെയാണെന്ന് പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു