കേരളം

കൂട്ടുകാരുടെ 'പണി' അതിരുകടന്നു ; ക്ഷുഭിതനായി വരന്‍  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വിവാഹ ദിനത്തില്‍ വരനും വധുവിനും 'പണി' കൊടുക്കുക എന്ന കൂട്ടുകാരുടെ തമാശ പതിവായി മാറിയിട്ടുണ്ട്. വധുവിനെക്കൊണ്ട് അമ്മിക്കല്ലില്‍ ചമ്മന്തിയരപ്പിക്കുക, ഡാന്‍സ് കളിപ്പിക്കുക തുടങ്ങിയ വാര്‍ത്തകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ വധുവിനും വരനും കൂട്ടുകാര്‍ 'പണി' കൊടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വധൂവരന്‍മാര്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഇരുവര്‍ക്കുമായി ഒരു വലിയ തൂശനിലയാണ് ഇട്ടിരുന്നത്. ഇലയില്‍ കൂട്ടുകാര്‍ കറികള്‍ വിളമ്പുന്നു. തുടര്‍ന്ന് അല്‍പ്പം മാത്രം ചോറ് ഇടുന്നു. ഇത് പങ്കിട്ടെടുത്തോളാന്‍ കൂട്ടുകാര്‍ പറയുന്നു. 

ഇതിനിടെ ചോറ് മുഴുവന്‍ വധു സ്വന്തം ഭാഗത്തേക്ക് വാരി ഇടുന്നു. ചിരിച്ചുകൊണ്ട് കൂട്ടുകാരുടെ തമാശ ആസ്വദിക്കുകയാണ് വരന്‍. എന്നാല്‍ തുടര്‍ന്നും കൂട്ടുകാരുടെ കളിയാക്കല്‍ തുടരുകയും, പരിഹാസം അതിര് വിട്ടപ്പോള്‍ ഭക്ഷണ മേശ മറിച്ചിട്ട് വരന്‍ എഴുന്നേറ്റു പോവുകയും ചെയ്തു.

ഈ വീഡിയോക്കെതിരെ വ്യത്യസ്ത അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ കമന്റുകളായി എത്തിയിട്ടുണ്ട്. എല്ലാരും ഇതുപോലൊക്കെ പ്രതികരിച്ചിരുന്നാല്‍ എന്നേ ഈ കലാരൂപം അവസാനിച്ചേനെ എന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ സ്വന്തം കല്യാണമല്ലേ വരന് ഒന്നു ക്ഷമിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വരനെ ശരിക്കും കളിയാക്കിയത് വധുവാണെന്നാണ് ചിലരുടെ പക്ഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം