കേരളം

മിഠായിതെരുവില്‍ അക്രമം അഴിച്ചുവിട്ടവര്‍ കുടുങ്ങും; ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിതെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുനിട്ടത്. മാധ്യമങ്ങളുടെ ക്യാമറകളിലും മറ്റും പതിഞ്ഞവര്‍ക്കാണ് കുടുക്കു വീഴുന്നത്. കോഴിക്കോട് സിറ്റി പോലീസിന്റേതാണ് നടപടി. 

ഹര്‍ത്താല്‍ ദിവസം വലിയരീതിയിലുള്ള അക്രമമാണ് മിഠായി തെരുവില്‍ അരങ്ങേറിയത്. കടകള്‍ തുറന്ന വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കടകളിലെ സിസിടിവികളില്‍ നിന്നും മറ്റും കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് പറയുന്നത്. 

മിഠായി തെരുവില്‍ നടന്ന ആക്രമണം അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്ന രീതിയില്‍ വ്യാപകമായ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലംമാറ്റപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത