കേരളം

മുന്‍ ഡിസിസി സെക്രട്ടറി കൂറുമാറി ; കുമ്പളം പഞ്ചായത്ത് എല്‍ഡിഎഫിന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കുമ്പളം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സാകുകയായിരുന്നു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്  അനുകൂലമായി യുഡിഎഫില്‍ നിന്ന് ഒരംഗവും രണ്ട് സ്വതന്ത്രരും വോട്ടുചെയ്യുകയായിരുന്നു. 

യുഡിഎഫില്‍നിന്ന് മുന്‍ ഡിസിസി സെക്രട്ടറി കൂടിയായ വി എ പൊന്നപ്പന്‍, സ്വതന്ത്രര്‍ അംഗങ്ങളായ എല്‍ പി രതീഷ്, ടി ആര്‍ രാഹുല്‍ എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്. 18 അംഗ സമിതിയില്‍ എല്‍ഡിഎഫിന് 7, യുഡിഎഫിന് 9, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. 

എന്നാല്‍ കോണ്‍ഗ്രസ് അംഗവും രണ്ട് സ്വതന്ത്രരും കളംമാറിയത്‌ടോ അപ്രതീക്ഷിതമായി ഇടതുപക്ഷം ഭരണം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ ഇപ്പോഴത്തെ കക്ഷിനില ഇങ്ങനെയാണ്. എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''