കേരളം

കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല ; പ്രസംഗം സുപ്രിംകോടതി വിധിക്കെതിരെ ആളെ സംഘടിപ്പിക്കലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് അപേക്ഷ നിരസിച്ചത്. കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 

കൊല്ലം തുളസിയുടെ വിവാദപ്രസംഗത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുളസിയുടേത് രാഷ്ട്രീയപ്രസംഗമായി കാണാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്നതാണ്. സുപ്രിംകോടതി വിധിക്കെതിരെ ആളുകളെ സംഘടിപ്പിക്കലാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ കയറിയാല്‍ യുവതികളെ രണ്ടായി വലിച്ചുകീറുമെന്ന കൊല്ലം തുളസിയുടെ പ്രസംഗമാണ് വിവാദമായത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കൊല്ലം ചവറയിലെ ബിജെപി പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകളെ അവഹേളിച്ച് സംസാരിച്ചത്. 

തുടര്‍ന്ന് പ്രകോപനപ്രസംഗത്തിന്റെ പേരില്‍ പൊലീസ് തുളസിക്കെതിരെ കേസെടുക്കുകയായിരുന്നു. കൊല്ലം തുളസി സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം സുപ്രീം കോടതിക്കും ഒരു ഭാഗം സംസ്ഥാന മുഖ്യമന്ത്രിയുടെ മുന്നിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു