കേരളം

ഹര്‍ത്താല്‍ പ്രതിഷേധത്തിന്റെ അവസാനഘട്ടം; സമരക്കാരെ ഓര്‍മ്മപ്പെടുത്തി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം മേഖലയെ ബാധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചിലര്‍ ഹര്‍ത്താല്‍ നടത്തിയതെന്ന് സംശയിക്കുന്നതായും പിണറായി പറഞ്ഞു. പ്രതിഷേധത്തിന്റെ അവസാനഘട്ടമാണ് ഹര്‍ത്താലെന്ന് പ്രഖ്യാപിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് പിണറായി പറഞ്ഞു.

ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് നാടിന് അപമാനകരമാണ്. കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന് ടൂറിസ്റ്റുകള്‍ക്ക് വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മൂലം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിനോദ സഞ്ചാര മേഖല തകര്‍ന്നാല്‍ നമ്മുടെ സാമ്പത്തിക മേഖലയാണ് തകരുന്നത്. നമ്മുടെ ജിഡിപിയുടെ 10 ശതമാനം കേരളത്തിന് സമ്മാനിക്കുന്നത് വിനോദസഞ്ചാരമേഖലയാണ്. ഈ തിരിച്ചറിന്റെ അടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് ഹര്‍ത്താല്‍ പോലുള്ള പ്രക്ഷോഭങ്ങളില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം

കേരളത്തില്‍ ഇതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്ര തീവ്രമായ സമരങ്ങള്‍ ഉണ്ടായപ്പോഴും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായിട്ടില്ല. ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ല. കേരളത്തിലേക്കുള്ള സഞ്ചാരം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് സംസ്ഥാനത്തിന് അപമാനകരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന