കേരളം

'സിപിഎമ്മില്‍ തുടര്‍ന്നാല്‍ പദ്മകുമാറിന്റെ കാര്യം പോക്കാണ്' ; കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പദ്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംഎല്‍എ. സിപിഎമ്മില്‍ തുടര്‍ന്നാല്‍ പദ്മകുമാറിന്റെ കാര്യം പോക്കാണ്.ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞാല്‍ കാനനവാസമായിരിക്കും സിപിഎം പദ്മകുമാറിന് വിധിക്കുകയെന്ന് മുരളീധരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിനെ ഉപയോഗിച്ച് സിപിഎമ്മും സര്‍ക്കാരും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും കെ മുരളീധരന്‍ ആരോപിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാടിനോട് പദ്മകുമാറിന് അതൃപ്തിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

സര്‍ക്കാരിന്റെ അതൃപ്തിയെ തുടര്‍ന്ന് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്നും ഇന്നലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. പിന്നാലെ ഈ റിപ്പോര്‍ട്ട് തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, എ പദ്മകുമാറും രംഗത്തെത്തുകയും ചെയ്തു. തന്റെ രാജി ആരും സ്വപ്‌നം കാണേണ്ടെന്നായിരുന്നു പദ്മകുമാറിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ