കേരളം

ശബരിമലയില്‍ അനുകൂല വിധിക്കായി പ്രയാര്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍; മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞം നടത്തും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയിലുളള പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍ പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നേര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മകരവിളക്ക് ദിവസം ക്ഷേത്രനടയില്‍ നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പാരായണം. സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നതുവരെയോ താന്‍ ശബരിമലയിലേക്കില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രയാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി